Tuesday, April 22, 2025

HomeNewsKeralaശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ കോണ്‍ഗ്രസ്

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ കോണ്‍ഗ്രസ്

spot_img
spot_img

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം ആലപ്പുഴ ജില്ലയ്ക്ക് തന്നെ അപമാനമാണെന്ന് മുസ്ലീം ലീഗ് ജില്ല അധ്യക്ഷന്‍ എ.എം.നസീര്‍ പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകന്‍ കെ. എം ബഷീറിനെ മദ്യപിച്ചു വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ആലപ്പുഴ ജില്ലാ കളക്ടര്‍ ആയി നിയമിച്ച സര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

സര്‍ക്കാര്‍ നിയമനത്തോടെ ആലപ്പുഴയാണ് അപമാനിക്കപ്പെട്ടത്. മജിസ്റ്റീരിയല്‍ അധികാരമുള്ള ജില്ലാ കളക്ടര്‍ പദവിയിലേക്ക് കളങ്കിതനായ വ്യക്തിയെ നിയമിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും എ.എം.നസീര്‍ പ്രസ്താവനയില്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments