Tuesday, April 22, 2025

HomeNewsKeralaകെ. കരുണാകരനെതിരെ പടനയിച്ചതില്‍ പശ്ചാത്തപിക്കുന്നു: ചെന്നിത്തല

കെ. കരുണാകരനെതിരെ പടനയിച്ചതില്‍ പശ്ചാത്തപിക്കുന്നു: ചെന്നിത്തല

spot_img
spot_img


തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളില്‍ കെ. കരുണാകരനെതിരെ പടനയിച്ചതില്‍ പശ്ചാത്തപിക്കുന്നുവെന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല.

അന്നത്തെ രാഷ്ട്രീയ സാഹചര്യമാണ് എന്നേയും ജി. കാര്‍ത്തികേയനേയും എം.ഐ ഷാനവാസിനേയും കരുണാകരനെതിരെ നീങ്ങാന്‍ നിര്‍ബന്ധിതരാക്കിയതെന്നും അദ്ദേഹം പറയുന്നു.

സത്യസന്ധനായ രാഷ്ട്രീയ നേതാവായിരുന്നു കരുണാകരന്‍. അദ്ദേഹത്തെ പോലൊരു നേതാവ് കേരളത്തിലോ ഇന്ത്യയിലോ ഇന്നില്ല. ഇന്ന് കാര്‍ത്തികേയനും ഷാനവാസും ഇല്ല.

ലീഡറുടെ പാത പിന്തുടര്‍ന്നാണ് എല്ലാ മലയാള മാസവും ഒന്നാം തീയതി ഗുരുവായൂര്‍ ദര്‍ശനം തുടങ്ങിയത്. ആത്മാര്‍ഥമായി ഞാന്‍ ചെയ്തതില്‍ ഇന്ന് പശ്ചാത്തപിക്കുന്നു. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്നായിരുന്നു കരുണാകരനെതിരായ കാലപത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ചെന്നിത്തലയുടെ മറുപടി

26-ാത്തെ വയസ്സില്‍ എം.എല്‍.എയായി. 28 വയസ്സില്‍ മന്ത്രിയായി. അഞ്ച് തവണ എംഎല്‍എയും നാല് തവണ എം.പിയുമായി ഒമ്ബത് വര്‍ഷം പിസിസി അധ്യക്ഷനായി. പ്രവര്‍ത്തക സമിതി അംഗമായി.. ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്. ഞാന്‍ എന്തൊക്കെ ആയിട്ടുണ്ടോ അത് പാര്‍ട്ടി കാരണമാണ്. ഞാന്‍ സംതൃപ്തനാണ്, പാര്‍ട്ടി നേതൃത്വത്തില്‍ ഇനി ഭാവിയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറയുന്നു.


spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments