Tuesday, April 29, 2025

HomeNewsKeralaആർച്ച് ബിഷപ്പ് മോർ ഗബ്രിയേൽ ദൻഹോ ദാഹോ കാലം ചെയ്തു

ആർച്ച് ബിഷപ്പ് മോർ ഗബ്രിയേൽ ദൻഹോ ദാഹോ കാലം ചെയ്തു

spot_img
spot_img

കോട്ടയം / ജറുസലേം : ആകമാന സുറിയാനി സഭയിലെ വിശുദ്ധ നാടുകളിലെയും ജറുസലേം-ജോർദാൻ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയുമായ ആർച്ച് ബിഷപ്പ് മോർ ഗബ്രിയേൽ ദൻഹോ ദാഹോ (52) കാലം ചെയ്തു.

സംസ്കാര ശുശ്രൂഷയ്ക്കു ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ കാർമികത്വം വഹിക്കും. കബറടക്ക ശുശ്രൂഷകൾ പിന്നീട്.


1970-ൽ സിറിയയിലെ കാമിഷിലിയിൽ ജനിച്ച അദ്ദേഹം 1996 ൽ വൈദീകനായി. 2019 ഏപ്രിൽ 10 നു പരിശുദ്ധ അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ മെത്രാപ്പോലീത്തയായി വാഴിച്ചു.

വിശുദ്ധ നാട്ടിൽ ജോലി ചെയ്യുന്ന മലയാളികൾക്കു മോർ ഗ്രബ്രിയേൽ ദനഹോ ദാഹോ മെത്രാപ്പോലീത്ത സുപരിചിതനാണ്. ജറുസലേമിലെ വിശുദ്ധ മർക്കോസിന്റെ മാളിക ചാപ്പലിൽ കഴിഞ്ഞമാസം മുതൽ മലയാളത്തിൽ വിശുദ്ധ കുർബ്ബാന ആരംഭിച്ചതോടെ നിരവധി മലയാളികളാണ് ഇവിടെ എത്തുന്നത്.

വാര്‍ത്ത: ബിജു , കൈതാരം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments