Thursday, April 25, 2024

HomeNewsKeralaകെ.കെ രമയ്‌ക്കെതിരെയുള്ള വധഭീഷണിയില്‍ സി.പി.എമ്മിന് പങ്കില്ല: എം.വി ജയരാജന്‍

കെ.കെ രമയ്‌ക്കെതിരെയുള്ള വധഭീഷണിയില്‍ സി.പി.എമ്മിന് പങ്കില്ല: എം.വി ജയരാജന്‍

spot_img
spot_img

കണ്ണൂര്‍: കെ.കെ രമ എം.എല്‍.എയ്‌ക്കെതിരെയുള്ള വധഭീഷണിയില്‍ പ്രതികരിച്ച്‌ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍.

വധഭീഷണിയില്‍ സി.പി.എമ്മിന് പങ്കില്ലെന്നും രമയുടെ പരാതി വാര്‍ത്തകളില്‍ ഇടംപിടിക്കാനുള്ള ശ്രമമാണോയെന്ന സംശയം തള്ളിക്കളയാനാവില്ലെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.

‘കോണ്‍ഗ്രസില്‍ നിന്നു ബി.ജെ.പിയിലേക്ക് പോയവരെ അവര്‍ ആദ്യം തിരിച്ചുകൊണ്ടുവരട്ടെ. ആത്മാഭിമാനമുള്ളവര്‍ കോണ്‍ഗ്രസിലേക്ക് പോവില്ല. തിരിച്ചു പോവില്ലെന്ന് നേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി വിട്ടവരെ തിരിച്ചു കൊണ്ടുവരാമെന്ന് കരുതുന്ന മുന്തിരി പുളിയ്ക്കും’- ജയരാജന്‍ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ച്‌ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. കോണ്‍ഗ്രസില്‍ നിന്നും ആര് വന്നാലും ഇടതുമുന്നണി സ്വീകരിക്കുമെന്നും ചിന്തന്‍ ശിബിരം ആര്‍.എസ്.എസ് അജണ്ടയെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

എല്‍.ഡി.എഫില്‍ നിന്നുള്ള ആളുകള്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്നത് കെ സുധാകരന്റെ ദിവാസ്വപ്നമാണെന്നും എല്‍.ഡി.എഫില്‍ നിന്ന് ഒരാളെയും കോണ്‍ഗ്രസിന് കിട്ടാന്‍ പോകുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments