Friday, April 19, 2024

HomeNewsKeralaസില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതിയില്ലെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്രം

സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതിയില്ലെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്രം

spot_img
spot_img

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതിയില്ലെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്ര റെയില്‍വേ മന്ത്രാലയം. സര്‍വേ നടത്താന്‍ പണം ചിലവാക്കിയാല്‍ ഉത്തരവാദിത്തം കെ റെയിലിനെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചു.

റെയില്‍വേ മന്ത്രാലയം അനുമതി നല്‍കാത്ത പദ്ധതിക്ക് സര്‍വേ നടത്തുന്നത് അപക്വമായ നടപടിയെന്ന് റെയില്‍വേ മന്ത്രാലയം വിമര്‍ശിച്ചു.

റെയില്‍വേ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് നിലപാട് അറിയിച്ചത്. കേരള ഹൈക്കോടതിയില്‍ കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന് വേണ്ടി സമര്‍പ്പിച്ച മറുപടിയിലാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പദ്ധതിക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചത്.

കെ – റെയില്‍ കോര്‍പ്പറേഷന്‍ സ്വതന്ത്ര കമ്ബനിയാണ്. റെയില്‍വെക്ക് ഈ സ്ഥാപനത്തില്‍ ഓഹരി പങ്കാളിത്തമുണ്ടെങ്കിലും അത്തരം കമ്ബനികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാറില്ല. സില്‍വര്‍ ലൈനിന്റെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് നിയമമനുസരിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചാല്‍ അതില്‍ കേന്ദ്ര സര്‍ക്കാരിന് ഇടപെടാന്‍ സാധ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments