Thursday, March 28, 2024

HomeNewsKeralaഏകീകൃത കുര്‍ബാന: ബിഷപ്പ് ആന്റണി കരിയില്‍ രാജിവെച്ചു

ഏകീകൃത കുര്‍ബാന: ബിഷപ്പ് ആന്റണി കരിയില്‍ രാജിവെച്ചു

spot_img
spot_img

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് വികാരി ബിഷപ്പ് മാര്‍ ആന്‍റണി കരിയില്‍ രാജി വച്ചു. വത്തിക്കാന്‍ പ്രതിനിധി നേരിട്ട് കണ്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജി.

സിറോ മലബാര്‍ സഭയിലെ ഭിന്നതയുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ പ്രതിനിധി ന്യൂണ്‍ഷ്യോ ആര്‍ച്ച്‌ ബിഷപ്പ് ലിയോപോള്‍ദോ ജിറേല്ലി കൊച്ചിയിലെത്തിയിരുന്നു. നേരത്തെ നല്‍കിയ നിര്‍ദ്ദേശപ്രകാരം ബിഷപ്പ് രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയും അതനുസരിച്ച്‌ മാര്‍ ആന്‍റണി കരിയില്‍ രാജിവയ്ക്കുകയും ചെയ്തതായാണ് വിവരം.

ഏകീകൃത കുര്‍ബാന വിഷയത്തില്‍ വത്തിക്കാനിന്‍റെയും സിനഡിന്‍റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാണ് നടപടിയെന്നാണ് വിവരം. ഭൂമിയിടപാടും കുര്‍ബാനയുടെ ഏകീകരണവും ഉള്‍പ്പെടെ എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മാര്‍ ആലഞ്ചേരിക്കെതിരെ നിലപാടെടുത്ത വൈദികര്‍ക്കൊപ്പമായിരുന്നു ബിഷപ്പ് ആന്‍റണി കരിയില്‍. സഭയിലെ 35 രൂപതകളില്‍ എറണാകുളം അതിരൂപത മാത്രമാണ് ഏകീകൃത കുര്‍ബാന നടപ്പാക്കാതിരുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments