Friday, April 19, 2024

HomeNewsKerala10% സമുദായ സംവരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എന്‍എസ്‌എസ് സുപ്രീം കോടതിയില്‍

10% സമുദായ സംവരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എന്‍എസ്‌എസ് സുപ്രീം കോടതിയില്‍

spot_img
spot_img

കോട്ടയം: പത്തു ശതമാനം സമുദായ സംവരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എന്‍എസ്‌എസ്. ന്യൂനപക്ഷ, പിന്നാക്ക ഇതര സമുദായങ്ങള്‍ക്ക് നല്‍കിയിട്ടുള്ള പത്തു ശതമാനം സംവരണം മുന്നാക്ക വിഭാഗ സ്കൂളുകള്‍ക്ക് അവകാശപ്പെട്ട സംവരണമാണെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അറിയിച്ചു.


ന്യൂനപക്ഷമല്ലാത്ത സമുദായങ്ങളുടെ സ്‌കൂളുകള്‍ക്ക് അനുവദിച്ച പത്ത് ശതമാനം സമുദായ ക്വാട്ട ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തി ഹൈക്കോടതി റദ്ദാക്കിയിരുന്നു. സര്‍ക്കാര്‍ കണക്കനുസരിച്ച്‌ ആകെയുള്ള എയ്ഡഡ് സ്കൂളുകളില്‍ മുന്നാക്ക സമുദായങ്ങളുടെ സ്കൂളുകള്‍ പത്തു ശതമാനത്തില്‍ കുറവാണ്. സമുദായ സംവരണം ഇല്ലാതാക്കുന്നത് ആ വിഭാഗത്തില്‍പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

ഇതിനാലാണ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ന്യൂനപക്ഷമല്ലാത്ത സമുദായങ്ങളുടെ സ്‌കൂളുകള്‍ക്ക് അനുവദിച്ച പത്ത് ശതമാനം സമുദായ ക്വാട്ട ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി വിലയിരുത്തിയാണ് റദ്ദാക്കിയത്. ജസ്റ്റിസ് രാജ വിജയരാഘവനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് 20 % മാനേജ്‌മെന്റ് കോട്ട അനുവദിച്ചതിന് പിന്നാലെ പിന്നോക്ക സമുദായ മാനേജ്‌മെന്റ് സ്‌ക്കൂളുകള്‍ക്ക് 20 % സീറ്റിലും അല്ലാത്തവര്‍ക്ക് 10 % സീറ്റിലും ബന്ധപ്പെട്ട സമുദായക്കാരായ വിദ്യാര്‍ഥികള്‍ക്ക് മെറ്റിറ്റ് സീറ്റുകളിലും സംവരണം അനുവദിക്കാനായിരുന്നു സര്‍ക്കാറിന്റെ ഉത്തരവ്.

ഈ രണ്ട് വിഭാഗത്തിലും പെടാത്ത സമുദായമേതെന്ന് പ്രഖ്യാപിക്കാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് 20% മാനേജ്‌മെന്റ് കോട്ടയില്‍ ഒഴികെ മുഴുവന്‍ സീറ്റിലും ഓപ്പണ്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണം എന്നും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments