Thursday, March 28, 2024

HomeNewsKeralaപ്രതികൂല കാലാവസ്ഥ: സ്‌പൈസ് ജെറ്റ് വിമാനം കൊച്ചിയിലിറക്കി

പ്രതികൂല കാലാവസ്ഥ: സ്‌പൈസ് ജെറ്റ് വിമാനം കൊച്ചിയിലിറക്കി

spot_img
spot_img

നെടുമ്ബാശ്ശേരി: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കോഴിക്കേട് ഇറങ്ങേണ്ടിയിരുന്ന വിമാനം കൊച്ചിയിലിറക്കി. സ്‌പൈസ് ജെറ്റിന്റെ ദുബായ്‌ – കോഴിക്കോട് വിമാനമാണ് ഇന്നലെ രാവിലെ 7.20ന് കൊച്ചിയിലിറക്കിയത്.

പൈലറ്റിന്റെയും മറ്റും ജോലി സമയം കഴിഞ്ഞതിനാല്‍ യാത്രക്കാരെ റോഡ് മാര്‍ഗം കോഴിക്കോട് എത്തിക്കാന്‍ വിമാനകമ്ബനി നീക്കം നടത്തിയെങ്കിലും യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടന്നില്ല.

യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ വിമാനകമ്ബനി അധികൃതരുമായി സംസാരിച്ചാണ് പകരം പൈലറ്റിനെയും മറ്റും ഏര്‍പ്പാടാക്കി വിമാനം ഉച്ചയോടെ കോഴിക്കോട്ടേയ്ക്ക് മടക്കിയത്. 183 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments