Thursday, March 28, 2024

HomeNewsKeralaമലയോര മേഖലകളില്‍ കനത്തമഴ; പത്തനംതിട്ടയിലും കോട്ടയത്തും വനത്തില്‍ ഉരുള്‍പൊട്ടി

മലയോര മേഖലകളില്‍ കനത്തമഴ; പത്തനംതിട്ടയിലും കോട്ടയത്തും വനത്തില്‍ ഉരുള്‍പൊട്ടി

spot_img
spot_img

സംസ്ഥാനത്തെ മലയോര മേഖലകളില്‍ കനത്ത മഴ. കോട്ടയം, പത്തനംചിട്ട, കോഴിക്കോട് ജില്ലകളിലെ മലയോര മേഖലകളിലാണ് കനത്തമഴ പെയ്യുന്നത്. കോട്ടയം എരുമേലി തുമരംപാറയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍. തുമരംപുഴ തോട് കരകവിഞ്ഞ് ഒഴുകുകയാണ്. വനപ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായതായാണ് സംശയം.

പത്തനംതിട്ട കുരുമ്പന്‍മൂഴിയില്‍ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി. കനത്ത മലവെള്ളപ്പാച്ചിലില്‍ കുരുമ്പന്‍മൂഴി ക്രോസ് വേ മുങ്ങി. കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിലെ അരിപ്പാറയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ഉച്ചയ്ക്ക് ശേഷമായിരുന്നു മലവെള്ളപ്പാച്ചില്‍ ഉണ്ടായത്.

താഴ്ന്ന പ്രദേശത്തും പുഴയുടെ തീരത്തുള്ളവരോടും ജാഗ്രതപാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments