Thursday, April 18, 2024

HomeNewsKeralaപ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ ഗോപീകൃഷ്ണന്‍ അന്തരിച്ചു

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ ഗോപീകൃഷ്ണന്‍ അന്തരിച്ചു

spot_img
spot_img

കോട്ടയം: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മെട്രോ വാര്‍ത്ത ചീഫ്് എഡിറ്ററുമായ ആര്‍ ഗോപി കൃഷ്ണന്‍ കോട്ടയത്ത് അന്തരിച്ചു.


ദീപിക, മംഗളം, കേരള കൗമുദി എന്നിവിടങ്ങളില്‍ ന്യൂസ് എഡിറ്ററും കേരളകൗമുദിയില്‍ ഡെപ്യുട്ടി എഡിറ്ററുമായിരുന്നു. വളരെക്കാലം ഡല്‍ഹിയില്‍ മംഗളം പ്രതിനിധിയായിരുന്നു.

എല്‍ ടി ടി ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ പത്രപ്രവര്‍ത്തകനാണ് . കെ സി സെബാസ്റ്റ്യന്‍ സ്മാരക പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്്

ഇന്ന് ഉച്ചയോടെ ഹീമോഗ്ലോബിന്‍ താഴ്ന്നതിനെ തുടര്‍ന്ന് തെള്ളകം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മംഗളം ദിനപത്രത്തിന്റെ ഡപ്യൂട്ടി എഡിറ്ററായിരുന്ന അദ്ദേഹം മംഗളത്തിന്റെ ആദ്യ ന്യൂസ് എഡിറ്ററായിരുന്നു.

ദീപികയിലൂടെയാണ് പത്രപ്രവര്‍ത്തനരംഗത്ത് എത്തുന്നത്. പിന്നീട് മംഗളത്തിലും കേരളകൗമുദിയിലും എത്തിയ അദ്ദേഹം പത്രപ്രവര്‍ത്തനരംഗത്ത് മികച്ച സംഭാവനകളാണ് നല്‍കിയത്.

എഴുത്തുകാരന്‍, പ്രഭാഷകന്‍ തുടങ്ങിയ നിലകളിലും ശ്രദ്ധേയനായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments