കോട്ടയം: കോട്ടയത്ത് മലയോരമേഖലയില്‍ ശക്തമായ മഴ. മേലുകാവ്, മൂന്നിലവ്, ഈരാറ്റുപേട്ട പ്രദേശങ്ങളിലാണ് ശക്തമായ മഴ തുടരുന്നത്. കനത്തമഴയില്‍ മൂന്നിലവ് ടൗണില്‍ വെള്ളം കയറി.
രാവിലെ മുതല്‍ തന്നെ കിഴക്കന്‍ മേഖലയില്‍ മഴ ആരംഭിച്ചിരുന്നു. ഉച്ചയോടെ മഴ ശക്തമായതാണ് വെള്ളം കയറാന്‍ കാരണം. മീനച്ചിലാറിന്റെ കൈവഴിയായ തോട് കരകവിഞ്ഞ് ഒഴുകിയത് മൂലമാണ് മൂന്നിലവ് ടൗണില്‍ വെള്ളം കയറിയത്. മൂന്നിലവ് ടൗണിന് സമീപമുള്ള പ്രദേശത്ത് ഒരു പാലം വെള്ളത്തിന്റെ അടിയിലായി.
തോട് കരവിഞ്ഞ് ഒഴുകുന്നത് മൂലം മുണ്ടക്കയം-എരുമേലി സംസ്ഥാന പാതയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മേലുകാവ്, ഈരാറ്റുപേട്ട പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. അതേസമയം എരുമേലിയില്‍ മഴ കുറഞ്ഞിട്ടുണ്ട്.
പത്തനംതിട്ടയുടെ മലയോരമേഖലയിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.