Wednesday, November 6, 2024

HomeNewsKeralaപി. സതീദേവി സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയാകും; പ്രഖ്യാപനം ഉടന്‍

പി. സതീദേവി സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയാകും; പ്രഖ്യാപനം ഉടന്‍

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാന സമിതി അംഗം പി. സതീദേവിയെ വനിതാ കമ്മിഷന്‍ അധ്യക്ഷയാക്കാന്‍ സിപിഎമ്മില്‍ ധാരണ. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

പരാതിക്കാരിയോടു മോശമായി സംസാരിച്ചതിനെത്തുടര്‍ന്ന് മുന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ രാജിവച്ച ഒഴിവിലേക്കാണ് ഇപ്പോള്‍ സതീദേവിയുടെ പേരിന് അംഗീകാരം ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയിലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണയായി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റാണ് സതീദേവി.

വടകര എംപി ആയിരുന്നു. സെപ്റ്റംബര്‍ പകുതിയോടെ പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാനും തീരുമാനമായി. ഫെബ്രുവരിയില്‍ എറണാകുളത്ത് സംസ്ഥാന സമ്മേളനം നടക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments