Monday, April 28, 2025

HomeNewsKeralaഎംസി റോഡില്‍ മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തിന് സമീപം വന്‍ ഗര്‍ത്തം

എംസി റോഡില്‍ മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തിന് സമീപം വന്‍ ഗര്‍ത്തം

spot_img
spot_img

മൂവാറ്റുപുഴ: കനത്തമഴയെ തുടര്‍ന്ന് എറണാകുളം മുവാറ്റുപുഴയിലെ അപ്രോച്ച് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. കച്ചേരിതാഴത്ത് പാലത്തിനു സമീപമാണ് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്ന എം സി റോഡിലാണ് ഗര്‍ത്തം. ഇതേ തുടര്‍ന്ന് വാഹനങ്ങള്‍ വഴി തിരിച്ച് വിടുകയാണ്.

അപ്രോച്ച് റോഡിനടിയില്‍ മണ്ണ് ഒലിച്ചുപോയെന്ന് സംശയമുള്ളതിനാല്‍ വിശദമായ പരിശോധന ഇന്ന് നടത്തും. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. അതേസമയം പ്രദേശത്ത് മഴ തുടരുകയാണ്


ഇന്നലെ രാത്രി 9 മണിയോടെയാണ് പെട്ടന്ന് റോഡ് ഇടിഞ്ഞ് ആഴത്തിലുള്ള കുഴി ഉണ്ടായത്. കച്ചേരിത്താഴത്ത് പുതിയ പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വ്യാപാരസമുച്ചയത്തിന്റ മുന്നിലെ പാര്‍ക്കിങ് പ്രദേശത്താണ് വലിയ കുഴി രൂപപ്പെട്ടത്. സ്ഥലത്തെ വ്യാപാരികളാണ് ഇത് കണ്ടത്. പെട്ടെന്ന് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയായിരുന്നു. പാലവും റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്താണിത്. പാലത്തിനും റോഡിനും അടിയിലേക്ക് ഇറങ്ങിപ്പോകാവുന്ന വിധത്തിലുള്ള കുഴിക്ക് പത്തടിയോളം വിസ്തൃതിയുണ്ട്.


ഗര്‍ത്തം അനുനിമിഷം വലുതാകുന്നത് പരിഗണിച്ച്‌ ഇതുവഴിയുള്ള യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. സ്ഥലത്ത് വണ്‍വേ സംവിധാനത്തിലൂടെയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.


പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. നഗരത്തിലും എംസി റോഡിലും വന്‍ഗതാഗതക്കുരുക്കിനു സാധ്യത ഉള്ളതിനാല്‍ പോലീസ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments