Friday, March 29, 2024

HomeNewsKeralaഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ചത് തോട്ടിലേക്ക്; പിഞ്ചുകുഞ്ഞടക്കം നാലുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ചത് തോട്ടിലേക്ക്; പിഞ്ചുകുഞ്ഞടക്കം നാലുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

spot_img
spot_img

കോട്ടയം: പാറേച്ചാലില്‍ കാര്‍ തോട്ടില്‍ വീണു. കുമ്ബനാട് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. നാല് മാസം പ്രായമുള്ള കൈക്കുഞ്ഞടക്കം നാല് പേരെ നാട്ടുകാര്‍ രക്ഷിച്ചു.

ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. ഗൂഗിള്‍ മാപ്പ് നോക്കിയാണ് വാഹനത്തിലുള്ളവര്‍ യാത്ര ചെയ്തതെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍ പറയുന്നു. മഴ പെയ്ത് വെള്ളം കയറിയതിനാല്‍ റോഡും തോടും തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും അങ്ങനെയാണ് അപകടമുണ്ടായതെന്നും നാട്ടുകാര്‍ പറയുന്നു.

കാര്‍ തോട്ടിലേക്ക് പതിക്കുന്ന കണ്ട് ആളുകള്‍ അലറിവിളിച്ചപ്പോഴാണ് പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിറങ്ങിയത്.

കാര്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങാത്തതും ഡോര്‍ പെട്ടന്ന് തുറക്കാന്‍ സാധിച്ചതും രക്ഷപ്രവര്‍ത്തനം എളുപ്പമാക്കിയെന്നും ഇവര്‍ പറയുന്നു. ഡ്രൈവര്‍ക്ക് പുറമെ അദ്ദേഹത്തിന്റെ അമ്മയും പെങ്ങളും പെങ്ങളുടെ കുട്ടിയുമായിരുന്നു കാറിലുണ്ടായിരുന്നത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments