കോഴിക്കോട്: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ കോഴിക്കോട് പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
കാലുകളില്‍ ഉരഞ്ഞ പാടുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.
മൃതദേഹത്തില്‍ തലയിലും മുഖത്തും മുറിവുകളുണ്ടായിരുന്നെങ്കിലും ഇതേപ്പറ്റി റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല.
ഇത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത തേടി അന്വേഷണ സംഘം ഫൊറന്‍സിക് സര്‍ജനെ നേരിട്ടു കാണും. മൃതദേഹത്തിന്റെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല.