കെ റെയില്‍ വികസന കോര്‍പറേഷന്റെ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ ഉടനടി അംഗീകാരം നല്‍കണമെന്ന് നീതി ആയോഗ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.
അവശ്യ സാധനങ്ങളെ അടക്കം ജി എസ് ടി പരിധിയില്‍ കൊണ്ടുവന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്കുള്ള ജി എസ് ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടണമെന്നും കേരളം യോഗത്തില്‍ ആവശ്യപ്പെട്ടു. ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രം ഇടപെട്ട് നിയമ പരിഹാരമുണ്ടാക്കണമെന്നതായിരുന്നു യോഗത്തില്‍ കേരളത്തിന്റെ മറ്റൊരു ആവശ്യം.