നെടുമ്പാശ്ശേരി ദേശീയപാതയില്‍ കഴിഞ്ഞ ദിവസം കുഴിയില്‍ വീണ് ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ച സംഭവത്തിന് പിന്നാലെ ദേശീയപാത കരാര്‍ കമ്പനി ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചറിനെതിരെ കേസെടുത്ത് പൊലീസ്. കുഴിയില്‍ വീണ ഹാഷിമിന്റെ മരണത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അറ്റകുറ്റ പണി നടത്തുന്നതില്‍ കമ്പനി വീഴ്ച വരുത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് ഹൈക്കോടതി സ്വമേധയായെടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച പശ്ചാത്തലത്തിലാണ് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി കോടതി സ്വമേധയ കേസെടുത്തത്.
അതേസമയം, ഹാഷിമിനെ ഇടിച്ച വാഹനം കണ്ടെത്താന്‍ അന്വേഷണം തുടരുന്നുണ്ട്.