Thursday, April 25, 2024

HomeNewsKeralaബീനാ ഫിലിപ്പിനെ സി പി എം സസ്‌പെന്‍ഡ് ചെയ്യും

ബീനാ ഫിലിപ്പിനെ സി പി എം സസ്‌പെന്‍ഡ് ചെയ്യും

spot_img
spot_img

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെ പാര്‍ട്ടി പ്രാഥിമികാംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാന്‍ സി പി എം . സി പി എം പറപ്പോടി ബ്രാഞ്ച് കമ്മിറ്റിയംഗമാണ് ബിനാഫിലിപ്പ്്. എന്നാല്‍ മേയര്‍ പദവിയില്‍ നിന്ന് മാറ്റുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

ആര്‍എസ്എസ് സംഘടിപ്പിച്ച ബാലഗോകുലത്തിന്റെ മാതൃവന്ദനം പരിപാടിയില്‍ പരിപാടിയില്‍ മേയര്‍ പങ്കെടുത്തതും അവിടെ നടത്തിയ പരാമര്‍ശങ്ങളും സിപിഎമ്മില്‍ കടുത്ത അതൃപ്തിയാണ് സൃഷ്ടിച്ചത്.

ചടങ്ങിനു ശേഷം നടത്തിയ വിശദീകരണമാകട്ടെ അമര്‍ഷം ഇരട്ടിയാക്കുകയും ചെയ്തു. ബാലഗോകുലം പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി കര്‍ശമായി പറഞ്ഞിട്ടില്ലെന്നായിരുന്നു മേയറുടെ പ്രതികരണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments