Saturday, April 19, 2025

HomeNewsKeralaഅട്ടപ്പാടി മധു വധക്കേസ് ; പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവ്

അട്ടപ്പാടി മധു വധക്കേസ് ; പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവ്

spot_img
spot_img

അട്ടപ്പാടി മധുവധക്കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്ത്.11 പ്രതികള്‍ സാക്ഷികളെ വിളിച്ചതിന്റെ രേഖകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

സാക്ഷി വിസ്താരത്തിന് ഹാജരാകുന്നതിന് തൊട്ട് മുന്‍പ് വരെ പ്രതികള്‍ സാക്ഷികളെ ബന്ധപ്പെട്ടിരുന്നതായി കോള്‍ രേഖകളില്‍ നിന്ന് വ്യക്തം.പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി ഈ മാസം 16ന് കോടതി പരിഗണിക്കും.

മധുവധക്കേസിലെ സാക്ഷികള്‍ ഒന്നിന് പുറകേ ഒന്നായി മൊഴിമാറ്റിയതിന് പിന്നാലെയാണ് പ്രതികള്‍ പലരും ജാമ്യ ഉപാതികള്‍ ലംഘിച്ച്‌ സാക്ഷികളെ നിരന്തരം ബന്ധപ്പെട്ടതിന്റെ രേഖകള്‍ പുറത്ത് വരുന്നത്. മരയ്ക്കാര്‍, ഷംസുദീന്‍, നജീബ്, സജീവ് തുടങ്ങിയ പ്രതികളാണ് കൂടുതല്‍ തവണയും സാക്ഷികളുമായി ഫോണില്‍ ബന്ധപ്പെട്ടിരിക്കുന്നത്.

ചില സാക്ഷികളെ പ്രതികള്‍ വിളിച്ചത് 63 തവണ വരെ. ഫോണ്‍ വിളികളെല്ലാം സാക്ഷി വിസ്താരം തുടങ്ങുന്നതിന് മുന്‍പുള്ള മാസങ്ങളിലെന്നതും ശ്രദ്ധേയം. പ്രതികളുമായി അടുപ്പം പുലര്‍ത്തിയ 8 പേര്‍ ഇതുവരെ കൂറുമാറിയിട്ടുണ്ട്.

പ്രോസിക്യൂഷന് ലഭിച്ച നിര്‍ണ്ണായക രേഖകള്‍ ഇതിനോടകം കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി ഈ മാസം 16ന് കോടതി പരിഗണിക്കും.ഈ ഹര്‍ജി പരിഗണിച്ച ശേഷം ആയിരിക്കും കേസില്‍ ഇനി കൂടുതല്‍ സാക്ഷി വിസ്താരം ഉണ്ടാവുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments