കൊച്ചി: സാമ്ബത്തികമായി പിന്നാക്കം നില്ക്കുന്ന വ്യക്തികള്‍ക്ക് മതമില്ലെന്ന കാരണത്താല്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് ഹൈക്കോടതി.
മതമില്ലെന്നു പ്രഖ്യാപിച്ചവര്‍ക്ക് അക്കാര്യം വ്യക്തമാക്കി കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് നല്കാന് നയവും മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ ഉണ്ടാക്കണമെന്നും ജസ്റ്റീസ് വി.ജി. അരുണ്‍ നിര്‍ദേശിച്ചു.
മതമില്ലെന്ന് പ്രഖ്യാപിച്ച അഞ്ചു വിദ്യാര്‍ഥികള്‍ക്ക് കോളജ് പ്രവേശനത്തിന് സാമ്ബത്തിക സംവരണാനുകൂല്യം നിഷേധിച്ചതിനെതിരായ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് സര്‍ക്കാര്‍ പത്തുശതമാനം സംവരണം അനുവദിച്ചിട്ടുള്ളത്. ഇതില്‍ 164 സമുദായങ്ങളെ ഉള്‍പ്പെടുത്തി മുന്നാക്ക സമുദായ കമ്മീഷന് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
മതമില്ലാത്തവരായ ഹര്‍ജിക്കാര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നില്ലെന്ന് വിലയിരുത്തിയാണ് സംവരണാവകാശം നിഷേധിച്ചത്. ഹര്‍ജി ഓണാവധിക്കുശേഷം വീണ്ടും പരിഗണിക്കും