തിരുവനന്തപുരം: മുന്‍ മന്ത്രി കെ ടി ജലീലിന്റെ വിവാദ പരാമര്‍ശം തള്ളി മന്ത്രി എം വി ഗോവിന്ദന്‍. ഇന്ത്യന്‍ അധീന കാശ്മീര്‍ എന്ന പദപ്രയോഗം സിപിഎം നടത്താറില്ല.
എന്ത് സാഹചര്യത്തിലാണ് പറഞ്ഞതെന്ന് ജലീല്‍ തന്നെ വിശദീകരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. ‘ഇന്ത്യയെയും കാശ്മീരിനെയും സംബന്ധിച്ച വ്യക്തമായ നിലപാട് പാര്‍ട്ടിക്കുണ്ട്. അതല്ലാതെ ആര് പറയുന്നതും പാര്‍ട്ടിയുടെ നിലപാടല്ല. കെ ടി ജലീല്‍ എന്തടിസ്ഥാനത്തിലാണ് ആ പദം ഉപയോഗിച്ചതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കട്ടെ.’- എം വി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം, കെ ടി ജലീലിന്റേത് രാജ്യദ്രോഹപരമായ പരാമര്‍ശമാണെന്ന് കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി കുറ്റപ്പെടുത്തി.