തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയില്‍ എതിര്‍പ്പ് ഉന്നയിച്ച് സിപിഐ. ബില്ലില്‍ മാറ്റം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടു.
സിപിഐ മന്ത്രിമാരായ കെ രാജനും പി പ്രസാദുമാണ് മന്ത്രിസഭയില്‍ എതിര്‍പ്പ് ഉന്നയിച്ചത്. ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലില്‍ മാറ്റം ഇപ്പോള്‍ കൊണ്ട് വന്നാല്‍ നിയമ പ്രശ്നം ഉണ്ടാകുമെന്നും ഈ വിഷയത്തില്‍ ചര്‍ച്ച പിന്നീട് ആകാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചര്‍ച്ച ഇല്ലെങ്കില്‍ സഭയില്‍ ഭേദഗതി കൊണ്ട് വരാനാണ് സിപിഐ നീക്കം. ബില്‍ ഇതേ പോലെ അവതരിപ്പിച്ച ശേഷം ചര്‍ച്ചയില്‍ ഉയരുന്ന നിര്‍ദേശം ഔദ്യോഗിക ഭേദഗതിയായി കൊണ്ട് വരുന്നത് പരിഗണിക്കാം എന്നാണ് പി രാജീവ് അറിയിച്ചത്. വിശദമായ ചര്‍ച്ച വേണം എന്ന നിലപാട് സിപിഐ മന്ത്രിമാര്‍ ആവര്‍ത്തിച്ചു.
ഗവര്‍ണ്ണര്‍ ഉയര്‍ത്തിയ പ്രതിസന്ധി തീര്‍ക്കാന്‍ സഭ വിളിച്ച സര്‍ക്കാറിന് മുന്നിലെ അടുത്ത പ്രതിസന്ധിയാണ് സിപിഐയുടെ ഉടക്ക്. ലോകായുക്ത നിയമഭേദഗതിക്കെതിരെ തുടക്കം മുതല്‍ സിപിഐ കടുത്ത എതിര്‍പ്പാണ് ഉയര്‍ത്തിയത്.