Wednesday, April 23, 2025

HomeNewsKerala'കേരള സവാരി'-സര്‍ക്കാര്‍ ഉടമസ്ഥതയിലെ ആദ്യ ഓണ്‍ലൈന്‍ ടാക്‌സി സര്‍വിസ് നാളെ മുതല്‍

‘കേരള സവാരി’-സര്‍ക്കാര്‍ ഉടമസ്ഥതയിലെ ആദ്യ ഓണ്‍ലൈന്‍ ടാക്‌സി സര്‍വിസ് നാളെ മുതല്‍

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ ടാക്‌സി സര്‍വിസ് ‘കേരള സവാരി’ ചിങ്ങം ഒന്നായ നാളെ പ്രവര്‍ത്തനം ആരംഭിക്കും.

യാത്രക്കാര്‍ക്കു ന്യായവും മാന്യവുമായ സേവനം ഉറപ്പുവരുത്തുകയും ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭ്യമാക്കുകയുമാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡാണു ‘കേരള സവാരി’ സേവനം ആരംഭിക്കുന്നത്. പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത നിരക്കില്‍ സുരക്ഷിതമായ യാത്ര കേരള സവാരി ഉറപ്പാക്കും. നാളെ ഉച്ചയോടെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ കേരള സവാരി ആപ്പ് ലഭ്യമാകും. അധികം താമസിയാതെ തന്നെ ആപ്പ് സ്റ്റോറിലും കേരള സവാരി ലഭ്യമാകും.

പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം നഗരത്തിലാണു നടപ്പാക്കുന്നത്. തുടര്‍ന്നു വിലയിരുത്തല്‍ നടത്തി കുറ്റമറ്റ മാതൃകയില്‍ സംസ്ഥാനത്താകെ പദ്ധതി വ്യാപിപ്പിക്കും. കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരസഭാ പരിധികളില്‍ ഒരു മാസത്തിനുള്ളില്‍ കേരള സവാരി എത്തും.

മറ്റു ഓണ്‍ലൈന്‍ യാത്രാ പ്ലാറ്റുഫോമുകളിലെപ്പോലെ കേരള സവാരിയില്‍ നിരക്കില്‍ ഏറ്റക്കുറച്ചിലുണ്ടാവില്ല. മറ്റു ഓണ്‍ലൈന്‍ ടാക്‌സി കമ്ബനികള്‍ തിരക്കുള്ള സമയങ്ങളില്‍ ഒന്നര ഇരട്ടിവരെ ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്ന സാഹചര്യമാണുള്ളത്.

സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കിനൊപ്പം എട്ട് ശതമാനം സര്‍വീസ് ചാര്‍ജ് മാത്രമാണ് കേരള സവാരിയില്‍ ഈടാക്കുക. മറ്റ് ഓണ്‍ലൈന്‍ ടാക്‌സികളില്‍ അത് 20 മുതല്‍ 30 ശതമാനം വരെയാണ്. സര്‍വീസ് ചാര്‍ജായി ലഭിക്കുന്ന തുക പദ്ധതി നടത്തിപ്പിനും യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പ്രമോഷണല്‍ ഇന്‍സെന്റീവ്‌സ് നല്‍കാനുമായി ഉപയോഗപ്പെടുത്തും.

സുരക്ഷയുടെ കാര്യത്തിലും കേരള സവാരിയ്ക്കു പ്രത്യേക ശ്രദ്ധയുണ്ട്. ഇതിനാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സുരക്ഷിതമായി ആശ്രയിക്കാവുമെന്നാണു സര്‍ക്കാര്‍ പറയുന്നത്. ആപ്പ് ഡിസൈനിങ്ങിലും ഡ്രൈവറുടെ റജിസ്ട്രേഷനിലും അടക്കം ഈ കരുതലിനു പ്രാധാന്യം നല്‍കിയിട്ടുണ്ട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments