മലപ്പുറം; ബേക്കറിയിൽ കയറിയ കള്ളൻ പണം കിട്ടാത്ത നിരാശയിൽ 35,000 രൂപ വിലവരുന്ന പലഹാരങ്ങൾ മോഷ്ടിച്ചു .താനാളൂര് പകരയിൽ അധികാരത്തു അഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള അസ്ലം ബേക്കറിയിലാണ് മോഷണം നടന്നത്.
ജ്യോതി നഗർ കോളനി കുറ്റിക്കാട്ടിൽ അഹമ്മദ് അസ്ലമിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു
കടയുടെ ഗ്രില് തകര്ത്ത് അകത്തുകയറിയാണ് ഇയാൾ മോഷണം നടത്തിയത് .ഹൽവ , ബിസ്കറ്റ്, ഈന്തപ്പഴം എന്നിവയും വിലയേറിയ ചോക്ലേറ്റുമൊക്കെയായി മൊത്തം 35,000 രൂപ വിലവരുന്ന പലഹാരങ്ങൾ ആറ് ചാക്കുകളിലാക്കിയാണ് ഓട്ടോയിൽ കയറ്റി കൊണ്ടുപോയത്. സിസിടിവികൾ പരിശോധിച്ചതില് ഓട്ടോയിലാണ് പ്രതി വന്നതെന്ന് കണ്ടെത്തുകയായിരുന്നു.
200ഓളം ഓട്ടോകൾ പരിശോധന നടത്തിയാണ് പ്രതിയെ പിടികൂടിയത്. മിക്ക പലഹാരവും അസ്ലമിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു.