കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളുടെ മലയോരമേഖലയില്‍ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും . കണ്ണൂരില്‍ മാനന്തവാടി-നെടുംപൊയില്‍ റോഡില്‍ സെമിനാരി വില്ലയ്ക്കടുത്തും, കോഴിക്കോട് വിലങ്ങാട് മേഖലയിലും, മലപ്പുറത്ത് കരുവാരക്കുണ്ടിലുമാണ് മലവെള്ളപ്പാച്ചില്‍.
കണ്ണൂര്‍ നെടുംപെയിലിന് സമീപം ഉരുള്‍ പൊട്ടലുണ്ടായി . സെമിനാരി വില്ലയ്ക്കടുത്ത് റോഡിലൂടെ അതിശക്തമായി ചെളിവെള്ളം ഒഴുകിയെത്തി. ഒഴുക്കിന് ശക്തികൂടിയ സാഹചര്യത്തില്‍ ഏറെനേരം പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. മാനന്തവാടി ചുരം റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു.
രണ്ട് ആഴ്ചകള്‍ക്കു മുന്‍പ് ഇതേ പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. വീണ്ടും ഉരുള്‍പൊട്ടന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശമുണ്ട്.