തിരുവനന്തപുരം: സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് വീടിന് നേരെ കല്ലേറുണ്ടായത്. ഒരു സംഘം ആളുകള്‍ വാഹനത്തിലെത്തി കല്ലുകള്‍ വലിച്ചെറിയുകയായിരുന്നു.
സംഭവ സമയത്ത് ആനാവൂര്‍ നാഗപ്പന്‍ വീട്ടിലുണ്ടായിരുന്നില്ല. കല്ലേറില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ന്നു. കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനും കേടുപാടുകളുണ്ടായി.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
അതേസമയം സിപിഎം തിരുവനന്തപുരം ജില്ലാക്കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ലാല്‍, സതീര്‍ഥ്യന്‍, ഹരിശങ്കര്‍ എന്നിവരാണ് പിടിയിലായത്.