പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം.
ഔദ്യോഗിക പ്രഖ്യാപനം നാളെ കോട്ടയത്തുണ്ടാകും. കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിലും ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച ജയ്കിന്റെ മൂന്നാമൂഴം മകൻ ചാണ്ടി ഉമ്മനുമായാണ്.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നാളെ കോട്ടയം ജില്ലയിലുണ്ട്. അദ്ദേഹമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം നടത്തുക. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ജയ്ക്കടക്കം നാല് പേരുടെ പേരാണ് സജീവ പരിഗണനയിലുണ്ടായിരുന്നത്. കെ എം രാധാകൃഷ്ണൻ, റെജി സക്കറിയ, ഏരിയാ സെക്രട്ടറി സുഭാഷ് പി വര്‍ഗീസ് എന്നിവരാണ് പരിഗണനയിലുണ്ടായിരുന്ന മറ്റുള്ളവര്‍