തിരുവനന്തപുരം: തലസ്ഥാനത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അടിയേറ്റ് കൊല്ലപ്പെട്ടു. കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ കാഞ്ഞിരംകുളം സ്വദേശി സാം ജെ.വല്‍സലമാണ് കൊല്ലപ്പെട്ടത്.കുടുംബാംഗങ്ങളുമായുള്ള തര്‍ക്കത്തിനിടെ ശനിയാഴ്ചയാണ് ഇയാള്‍ക്ക് ഇരുമ്ബ് വടികൊണ്ട് അടിയേറ്റത്. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് കാഞ്ഞിരംകുളം പോലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. കര്‍ഷക കോണ്‍ഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്‍റായിരുന്നു സാം.