Saturday, September 23, 2023

HomeNewsKeralaചാണ്ടി ഉമ്മന്റെ കാറിന്റെ ടയറിന്റെ 4 നട്ടുകളും ഊരി മാറ്റി; ദുരൂഹതയെന്ന് തിരുവഞ്ചൂര്‍

ചാണ്ടി ഉമ്മന്റെ കാറിന്റെ ടയറിന്റെ 4 നട്ടുകളും ഊരി മാറ്റി; ദുരൂഹതയെന്ന് തിരുവഞ്ചൂര്‍

spot_img
spot_img

കോട്ടയം : പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ കാറിന്റെ ടയറിന്റെ നട്ട് ഊരി മാറി. അട്ടിമറി ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ഇന്നലെ വൈകിട്ട് സിഎംഎസ് കോളജിലെ പൊതുപരിപാടിയില്‍ പങ്കെടുത്തശേഷം ചാണ്ടി ഉമ്മനുമായി കാര്‍ പുറപ്പെട്ടപ്പോഴാണു നട്ട് ഇളകിയതായി കണ്ടെത്തിയത്.

ഈ വാഹനത്തിനു സമീപം, പരിപാടിയില്‍ പങ്കെടുക്കാനെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ വാഹനം നിര്‍ത്തിയിരുന്നു. ഇതിന്റെ ഡ്രൈവറായ ഹരികൃഷ്ണനാണ് നട്ട് ഊരിക്കിടക്കുന്നതു കണ്ടത്. വാഹനം മുന്നോട്ടെടുത്തപ്പോള്‍ ശബ്ദം കേട്ടു. ഉടന്‍ തന്നെ ഹരി ഓടിയെത്തി ചാണ്ടി ഉമ്മന്റെ വാഹനം നിര്‍ത്തിച്ചു.

വാഹനത്തിന്റെ പിന്നില്‍ ഇടതുവശത്തെ ടയറിന്റെ അഞ്ചില്‍ 4 നട്ടുകളും ഇളകിക്കിടക്കുകയായിരുന്നു. വാഹനത്തിലുള്ളവര്‍ പുറത്തിറങ്ങി നട്ടുകള്‍ മുറുക്കിയാണു യാത്ര തുടര്‍ന്നത്. സംഭവം പൊലീസ് സ്വമേധയാ അന്വേഷിക്കണമെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. വലിയ അപകടത്തില്‍ നിന്നാണു ചാണ്ടി ഉമ്മന്‍ രക്ഷപ്പെട്ടത്. ദുരൂഹതകള്‍ ഒരുപാടുണ്ട്. സത്യം പുറത്തുവരണം. അപകടം പതിയിരിക്കുകയാണെന്നും ശ്രദ്ധ വേണമെന്നും ചാണ്ടി ഉമ്മനോടൊപ്പമുള്ളവരോടു പറഞ്ഞിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments