ബംഗളൂരു: ഹൈദരാബാദില്‍ നിന്നുള്ള വ്യാപാരിയില്‍ നിന്ന് 65 ലക്ഷം രൂപ തട്ടിയ കേസില്‍ മലയാളികളായ യുവാവും യുവതിയും അറസ്റ്റില്‍. ബിസിനസ് എക്സ്ചേഞ്ച് ഗ്രൂപ്പ് എന്ന കമ്ബനിയുടെ ഉടമയും തൃശൂര്‍ അത്താണി സ്വദേശിയുമായ സുബീഷ് പി വാസു (31), ബിലേക്കഹള്ളി സ്വദേശിനി ശില്‍പ ബാബു (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം വ്യാപാരിയായ കെ ആര്‍ കമലേഷില്‍ നിന്നും മദ്യവ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്‌ത് ഇവര്‍ പണം വാങ്ങുകയായിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും വ്യാപാരം തുടങ്ങുകയോ പണം തിരിച്ചു കൊടുക്കുകയോ ചെയ്യാതിരുന്ന സാഹചര്യത്തിലാണ് വ്യാപാരി കേസുകൊടുത്തത്. കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ബംഗളൂരു പൊലീസിനു കൈമാറുകയായിരുന്നു. ഇരുവരും മാറത്തഹള്ളിയില്‍ ഒരുമിച്ചായിരുന്നു താമസം.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളില്‍ സ്വാധീനമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നിക്ഷേപകരെ തട്ടിപ്പിന് ഇരയാക്കുന്നത്. കോടിക്കണക്കിനു രൂപയുടെ സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ ബംഗളൂരുവിലെ മറ്റു പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്