കോട്ടയം ; പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.കോട്ടയം ആര്‍ഡിഒ മുമ്ബാകെ മൂന്ന് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.
രാവിലെ പത്തിന് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്ന് പ്രകടനമായാണ് പത്രിക സമര്‍പ്പിക്കുവാൻ പോയത്. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ലോപ്പസ് മാത്യു, സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസല്‍, സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു, എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ആര്‍ രാജൻ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.