കൊച്ചി: കൊച്ചി നഗരത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം. മധ്യവയ്‌സ്‌കനെ തലയ്ക്ക് അടിച്ചുവീഴ്ത്തി. പൊക്കം വിപിന്‍ എന്നറിയപ്പെടുന്ന ബിപീഷാണ് ആക്രമണം നടത്തിയത്.
പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ഗ്രിഫന് നേരെയാണ് ആക്രമണം ഉണ്ടായത്.
ഇന്നലെ വൈകിട്ട്ണ് സംഭവം. ബിപിഷും ഗ്രിഫൻ എന്ന ഫോര്‍ട്ട്‌കൊച്ചി സ്വദേശിയും നേരത്തെ സുഹൃത്തുക്കളായിരുന്നു. അടുത്തിടെ സാമ്ബത്തിക പ്രശ്‌നങ്ങളെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇന്നലെ ടൗണ്‍ഹാളിന് സമീപം പരമാര ജങ്ഷന് സമീപത്തുവച്ച് ഇവര്‍ തമ്മില്‍ കണ്ടുമുട്ടിയപ്പോഴാണ് ആക്രമണം ഉണ്ടായത്.