കൊച്ചി: അട്ടപ്പാടി മധുവധക്കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കുന്നതിന് സീനിയര്‍ അഭിഭാഷകരിലൊരാളെ മധുവിന്‍റെ അമ്മ ശുപാര്‍ശ ചെയ്താല്‍ അക്കാര്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
അഡി. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസാണ് നിലവില്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരാകുന്നത്. ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജി 21 നു പരിഗണിക്കാന്‍ മാറ്റി.