Wednesday, October 4, 2023

HomeNewsKeralaമൂന്നാം വട്ടവും സിപിഎം അധികാരത്തില്‍ വന്നാല്‍ അത് നാശം ; സച്ചിദാനന്ദന്‍

മൂന്നാം വട്ടവും സിപിഎം അധികാരത്തില്‍ വന്നാല്‍ അത് നാശം ; സച്ചിദാനന്ദന്‍

spot_img
spot_img

തിരുവനന്തപുരം ∙ മൂന്നാം വട്ടവും കേരളത്തില്‍ സിപിഎം അധികാരത്തില്‍ വന്നാല്‍ പാര്‍ട്ടി നശിക്കുമെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദൻ.

തുടര്‍ച്ചയായി രണ്ടു തവണ അധികാരത്തിലേറുമ്ബോള്‍ പാര്‍ട്ടിക്ക് ധാര്‍ഷ്ട്യമേറും. മൂന്നാം തവണയും അധികാരത്തിലെത്തിയാല്‍ അത് നാശത്തിലേക്ക് നയിക്കും. മൂന്ന് തവണ ഒരു പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സ്വാഭവികമായും പാര്‍ട്ടിക്ക് ഒരു ഏകാധിപത്യ സ്വഭാവം കൈവരും. ബംഗാളില്‍ അതു കണ്ടെതാണെന്നും ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സച്ചിദാനന്ദൻ പറഞ്ഞു

പാര്‍ട്ടിയെ നാശത്തില്‍നിന്നു തടയാനായി മൂന്നാം തവണയും അധികാരത്തില്‍ വരാതിരിക്കാൻ സഖാക്കള്‍ പ്രാര്‍ഥിക്കണമെന്ന് സച്ചിദാനന്ദൻ ആവശ്യപ്പെട്ടു.

ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇടതുപക്ഷം ഇപ്പോഴും യുക്തിവാദത്തില്‍ ഉറച്ചുനില്‍ക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇടതുപക്ഷത്തിലുള്ള പലരും വിശ്വാസികളാണെന്നും പല നേതാക്കളും പൊതുസ്ഥലത്ത് മതം ഉപേക്ഷിച്ച്‌ സ്വകാര്യമായി അനുഷ്ഠിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സംഘപരിവാര്‍ നടത്തുന്ന ജനാധിപത്യ വിരുദ്ധ നടപടികളുടെ ആഴം മനസ്സിലാക്കാന്‍ ഇപ്പോഴും ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല
വലതുപക്ഷം അധികാരത്തിലെത്തുന്നത് മൂന്‍കൂട്ടി കാണാന്‍ ഇടതുപക്ഷത്തിലുള്ളവര്‍ പരാജയപ്പെട്ടെന്നും കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ഇടതുപക്ഷത്തിനും പങ്കുണ്ടെന്ന വിമര്‍ശനവും അദ്ദേഹം നടത്തി. 2008 ല്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ സിപിഎം പിന്‍വലിച്ചത് കോണ്‍ഗ്രസിന്റെ പരാജയത്തിന് ആക്കം കൂട്ടുക മാത്രമാണ് ചെയ്തെത് . കോണ്‍ഗ്രസിന്റെ തളര്‍ച്ച വിഷമിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് സംഘപരിവാര്‍ നടത്തുന്ന ജനാധിപത്യ വിരുദ്ധ നടപടികളുടെ ആഴം മനസ്സിലാക്കാന്‍ ഇപ്പോഴും ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല .എന്നാല്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള പദ്ധതിയില്‍ അവര്‍ ബഹുദൂരം മുന്നോട്ട് പോയിക്കഴിഞ്ഞു. ഇപ്പോള്‍ പല നിയമങ്ങളിലും അവര്‍ ഭേദഗതി വരുത്തി. അടുത്ത ലക്ഷ്യം ഭരണഘടനയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നാല്‍ അതും തിരുത്തപ്പെടും.

സംഘപരിവാര്‍ ഇത്തരത്തിലുളള ഹിന്ദുത്വ അജണ്ടകള്‍ നടപ്പിലാക്കിയതില്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ടെന്നും സച്ചിദാന്ദന്‍ ആരോപിക്കുന്നു.

ജനാധിപത്യത്തിന്റെ നാല് തൂണുകള്‍ ഈ സാഹചര്യത്തില്‍ പരിശോധിക്കുമ്ബോള്‍ ഒരു സംവിധാനവും സ്വാതന്ത്ര്യവും ജനാധിപത്യവും നിലനിര്‍ത്താന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആളുകള്‍ക്കിടയില്‍ നുണയും വിദ്വേഷവും പ്രചരിപ്പിക്കുന്നതില്‍ ജനാധിപത്യ സംവിധാനങ്ങള്‍ക്കെല്ലാം പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments