സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്നസാഹചര്യത്തില്‍ ചെലവ് ചുരുക്കാൻ ധനവകുപ്പിന്റെ നിര്‍ദേശം.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും ചെലവ് ചുരുക്കണമെന്ന് ധനവകുപ്പ് നിര്‍ദേശിച്ചു.
സെമിനാറുകള്‍ക്കും ശില്‍പശാലകള്‍ക്കും പരിശീലന പരിപാടികള്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉപയോഗിക്കരുതെന്നും പകരം വകുപ്പിന്റെ മറ്റ് സൗകര്യങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. ഈ ഉത്തരവ് ലംഘിച്ചാല്‍ ഉദ്യോഗസ്ഥന്റെ ശമ്ബളത്തില്‍ നിന്ന് പണം പലിശ സഹിതം ഈടാക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ട്രഷറി നിയന്ത്രണം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ പാസാക്കുന്നതിന് പ്രത്യേക അനുമതി തേടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.