Saturday, September 23, 2023

HomeNewsKeralaവീണ കൈപ്പറ്റിയത് 1.72 കോടിയിലും എത്രയോ കൂടുതല്‍; വീണ്ടും ആരോപണങ്ങളുമായി മാത്യു കുഴല്‍നാടന്‍

വീണ കൈപ്പറ്റിയത് 1.72 കോടിയിലും എത്രയോ കൂടുതല്‍; വീണ്ടും ആരോപണങ്ങളുമായി മാത്യു കുഴല്‍നാടന്‍

spot_img
spot_img

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയും എക്‌സാലോജിക് കമ്ബനിയും കരിമണല്‍ കമ്ബനിയില്‍ നിന്നും നിലവില്‍ പുറത്തു വന്നതിനേക്കാള്‍ എത്രയോ കോടിക്കണക്കിന് രൂപ കൂടുതല്‍ കൈപ്പറ്റിയിട്ടുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ.

വീണയ്ക്ക് 1.72 കോടി രൂപ മാത്രമല്ല കിട്ടിയിട്ടുള്ളത്. പുറത്തു വന്നത് ചെറിയ കണക്കുകള്‍ മാത്രമാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

ഒരു കമ്ബനിയുടെ കണക്ക് മാത്രമാണ് പുറത്തു വന്നത്. വേറെയും കമ്ബനികളില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്. വീണയുടെ അക്കൗണ്ട് വിവരങ്ങള്‍ പുറത്തു വിടാത്തത് ധാര്‍മ്മികമല്ലാത്തതു കൊണ്ടാണ്. വീണയ്ക്ക് കിട്ടിയ പണത്തിന്റെ യഥാര്‍ത്ഥ തുക അറിഞ്ഞാല്‍ കേരളം ഞെട്ടും. ഒരു കോടി 72 ലക്ഷത്തിന് അപ്പുറം ഒരു പണവും വീണ കൈപ്പറ്റിയിട്ടില്ലെന്ന്, മുഖ്യമന്ത്രിയുടെ മകളുടെ സംരക്ഷണ ചുമതല ഏറ്റെടുത്തിട്ടുള്ള സിപിഎമ്മിന് പറയാനാകുമോ എന്ന് മാത്യു കുഴല്‍ നാടന്‍ ചോദിച്ചു.

വീണയുടേയും കമ്ബനിയുടേയും അക്കൗണ്ട് വിവരങ്ങള്‍ എല്ലാം പുറത്തു വിടാന്‍ സിപിഎം തയ്യാറാകണം. കടലാസ് കമ്ബനികള്‍ സൃഷ്ടിച്ച്‌ കള്ളപ്പണം വെളുപ്പിക്കുകയാണ് ചെയ്തത്. 73 ലക്ഷം രൂപ നഷ്ടത്തില്‍ അവസാനിച്ച കമ്ബനിക്ക് എങ്ങനെയാണ് പണം ബാക്കി വരുന്നത് എന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.

വീണ എത്ര രൂപ നികുതി അടച്ചോ എന്നതല്ല ചോദ്യം. എത്ര കോടി രൂപ വീണ കൈപ്പറ്റി എന്നുള്ളതാണ് വിഷയം. വീണയുടെ അക്കൗണ്ടില്‍ വന്ന തുകയും ഐജിഎസ്ടിയും പരിശോധിച്ചാല്‍ സത്യമറിയാം. കരിമണല്‍ കമ്ബനിക്ക് എന്തിനാണ് സ്‌കൂളുകള്‍ക്കുള്ള സോഫ്റ്റ് വെയര്‍. കരിമണല്‍ കമ്ബനിയും വിദ്യാഭ്യാസവും തമ്മില്‍ എന്താണ് ബന്ധമെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.

മുഖ്യമന്ത്രിയും മകളും നടത്തിയ കൊള്ള അറിഞ്ഞാല്‍ കേരളം ഞെട്ടും. ആസൂത്രിതമായ കൊള്ളയും സ്ഥാപനവല്‍ക്കരിക്കപ്പെട്ട അഴിമതിയുമാണ് കേരളത്തില്‍ നടക്കുന്നതെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments