Saturday, September 23, 2023

HomeNewsKeralaകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എ. സി. മൊയ്തീന്റെ ബാങ്ക് അക്കൗണ്ട്‌ മരവിപ്പിച്ചു

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എ. സി. മൊയ്തീന്റെ ബാങ്ക് അക്കൗണ്ട്‌ മരവിപ്പിച്ചു

spot_img
spot_img

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ.ഡ‍ി.യുടെ റെയ്ഡിന് പിന്നാലെ എ.സി. മൊയ്തീൻ എംഎല്‍എയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.

30 ലക്ഷം രൂപയുടെ എഫ്ഡി അക്കൗണ്ടാണ് മരവിപ്പിച്ചത്. എ.സി. മൊയ്തീനുമായി അടുപ്പമുള്ള ആളുകളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കഴിഞ്ഞ ദിവസം ഇ.ഡി. റെയ്ഡ് നടത്തിയ ആളുകളുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.

മുൻ സഹകരണ വകുപ്പ് മന്ത്രിയും നിലവില്‍ കുന്നംകുളം നിയോജക മണ്ഡലത്തിലെ എംഎല്‍എയുമാണ് എ.സി. മൊയ്തീൻ. ബാങ്ക് തട്ടിപ്പില്‍ മൊയ്തീന് പങ്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഇ.ഡി.യുടെ റെയ്ഡ്. 300 കോടിയുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. ക്രമ വിരുദ്ധമായി വായ്പ നല്‍കിയെന്നും ക്രമ വിരുദ്ധമായി ഇടപെടല്‍ നടത്തിയെന്നുമാണ് കണ്ടെത്തല്‍.

എ.സി. മൊയ്തീൻ അടക്കമുള്ളവര്‍ ഇ.ഡി.യുടെ നിരീക്ഷണത്തിലായിരുന്നു. ചൊവ്വ രാവിലെ 7.30 നാണ് റെയ്ഡ് തുടങ്ങിയത്. എ.സി. മൊയ്തീന്റെ കുന്നംകുളത്തെ ഓഫീസിലും സമാന്തരമായി റെയ്ഡ് നടന്നിരുന്നു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments