Thursday, September 19, 2024

HomeNewsKeralaശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; കെഎം ബഷീറിന്റെ മരണത്തില്‍ നരഹത്യാ കേസ് നിലനില്‍ക്കുമെന്ന് സുപ്രീംകോടതി

ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; കെഎം ബഷീറിന്റെ മരണത്തില്‍ നരഹത്യാ കേസ് നിലനില്‍ക്കുമെന്ന് സുപ്രീംകോടതി

spot_img
spot_img

മാധ്യമപ്രവര്‍ത്തകൻ കെ എം ബഷീര്‍ കൊല്ലപ്പെടാനിടയാക്കിയ വാഹനാപകടക്കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് സുപ്രീംകോടതിയില്‍ തിരിച്ചടി.

നരഹത്യാക്കേസ് നിലനില്‍ക്കില്ലെന്ന ശ്രീറാം വെങ്കിട്ടരാമന്റെ വാദം സുപ്രീംകോടതി തള്ളി. നരഹത്യ കുറ്റം നിലക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. നരഹത്യ കുറ്റം റദ്ദാക്കാൻതക്ക കാരണങ്ങളില്ലെന്നും, കേസില്‍ ശ്രീരാം വെങ്കിട്ടരാമൻ വിചാരണ നേരിടണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. വേഗത്തില്‍ വാഹനമോടിച്ചുണ്ടാകുന്ന അപകടം നരഹത്യയാകില്ലെന്ന ശ്രീറാമിന്റെ വാദം കോടതി തളളി.

നരഹത്യാക്കുറ്റം ചുമത്താനുള്ള വസ്തുതകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീറാം വെങ്കിട്ടരാമൻ സുപ്രീംകോടതിയെ സമീപിച്ചത്. മദ്യപിച്ച്‌ വാഹനമോടിച്ചതിന് തെളിവുകളില്ല, രക്തത്തില്‍ മദ്യത്തിന്റെ അളവ് കണ്ടെത്താനുള്ള സാംപിള്‍ എടുത്തിട്ടില്ല. അതുമായി ബന്ധപ്പെട്ട പരിശോധനകളിലെല്ലാം നിരപരാധിയാണ് തുടങ്ങിയ വാദങ്ങളാണ് ശ്രീറാം ഉന്നയിച്ചത്. എന്നാല്‍ സാഹചര്യത്തെളിവ്, സാക്ഷി മൊഴികള്‍ എന്നിവ പരിഗണിച്ചാണ് ഹൈക്കോടതി നരഹത്യ കുറ്റം നിലനില്‍ക്കുമെന്ന് കണ്ടെത്തിയതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments