Sunday, September 24, 2023

HomeNewsKeralaഎ.സി. മൊയ്തീന്‍ 31ന് ഇഡിക്കു മുന്നില്‍ ഹാജരാകണം

എ.സി. മൊയ്തീന്‍ 31ന് ഇഡിക്കു മുന്നില്‍ ഹാജരാകണം

spot_img
spot_img

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും എംഎല്‍എയുമായ എ.സി. മൊയ്തീന്‍ ചോദ്യം ചെയ്യലിനായി 31ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റി(ഇഡി)നു മുന്നില്‍ ഹാജരാകണം.

രാവിലെ 11ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കരുവന്നൂര്‍ ബാങ്ക് മാനേജരും മൊയ്തീനും തമ്മിലുള്ള വാട്‌സ്‌ആപ്പ് ചാറ്റുകളും ഫോണ്‍ റെക്കോര്‍ഡുകളും ഇഡിക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് വിശദമായി ചോദ്യം ചെയ്യുന്നത്. ബെനാമി ലോണ്‍ ഇടപാട് അടക്കമുള്ളവയെക്കുറിച്ചും ചോദ്യം ചെയ്യും. ബെനാമി ഇടപാടുകാര്‍ക്കും ഇ ഡി നോട്ടീസ് അയച്ചിട്ടുണ്ട്.


കരുവന്നൂര്‍ ബാങ്കിലെ കോടികളുടെ ബെനാമി ലോണുകള്‍ക്ക് പിന്നില്‍ എ.സി. മൊയ്തീന്‍ എംഎല്‍എ ആണെന്നാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തല്‍. പാവങ്ങളുടെ ഭൂമി അവരറിയാതെ പണയപ്പെടുത്തിയാണ് ബെനാമികള്‍ ലോണ്‍ തട്ടിയതെന്നും ഇഡി വ്യക്തമാക്കുന്നു. ആറ് ഇടങ്ങളില്‍ നടത്തിയ റെയ്ഡില്‍ 15 കോടിരൂപയുടെ സ്വത്ത് കണ്ടുകെട്ടിയെന്നാണ് ഇഡി വ്യക്തമാക്കുന്നത്

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments