Friday, October 4, 2024

HomeNewsKeralaപുതുപ്പള്ളിയില്‍ ഓണക്കിറ്റ് വിതരണം ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പുതുപ്പള്ളിയില്‍ ഓണക്കിറ്റ് വിതരണം ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

spot_img
spot_img

കോട്ടയം: ഉപ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുപ്പള്ളിയില്‍ ഓണക്കിറ്റ് വിതരണം ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.

ഉപാധികളോടെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അനുമതി നല്‍കിയത്.

കിറ്റ് വിതരണത്തിനു തടസമില്ലെന്നു തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. കിറ്റ് വിതരണത്തില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കരുത്. രാഷ്ട്രീയ മുതലെടുപ്പും പാടില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ പേരും ചിഹ്നവും കിറ്റില്‍ ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

ഓണക്കിറ്റ് ഇന്നു വാങ്ങാൻ കഴിയത്തവര്‍ക്ക് ഓണത്തിനു ശേഷം കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി ജിആര്‍ അനില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വൈകിയതിന്റെ പേരില്‍ കിറ്റ് ആര്‍ക്കും നിഷേധിക്കില്ല. കോട്ടയം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം കിറ്റുകള്‍ വിതരണം ചെയ്യുമെന്നും ജനപ്രതിനിധികള്‍ക്ക് ഓണക്കിറ്റ് ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

ഇന്ന് ഉച്ചയോടെ മൂന്നരലക്ഷത്തിലധികം പേര്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു. രാത്രി എട്ട് മണിയോടെ ഏതാണ്ട് മുഴുവൻ പേര്‍ക്കും വിതരണം ചെയ്യാനാവുമെന്നാണ് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പിന്റെ കണക്കുകൂട്ടല്‍. നേരത്തെ ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

സംസ്ഥാനത്തെ എഎവൈ വിഭാഗത്തില്‍പ്പെട്ട കാര്‍ഡ് ഉടമകള്‍ക്കാണ് ഇത്തവണ ഓണക്കിറ്റ് ലഭിക്കുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments