കോട്ടയം: സൈബര്‍ അധിക്ഷേപക്കേസില്‍ പരാതിക്കാരിയായ അച്ചു ഉമ്മന്‍റെ മൊഴി രേഖപ്പെടുത്തി. പൂജപ്പുര പോലീസ് കോട്ടയം പുതുപ്പള്ളിയില്‍ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
സമൂഹ മാധ്യമങ്ങളിലൂടെയും, പാര്‍ട്ടി പ്രചാരണ വേദികളിലൂടെയും അപമാനിച്ചു എന്നാരോപിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ നല്‍കിയ പരാതിയിലാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്.
വനിതാ കമ്മീഷനിലും, സൈബര്‍ സെല്ലിലും, പൂജപ്പുര പോലീസ് സ്റ്റേഷനിലുമായിരുന്നു അച്ചു പരാതി നല്‍കിയിരുന്നത്. വ്യക്തിഹത്യയ്ക്കും സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടിയുമാണ് നിയമനടപടിയുമായി മുന്നോട്ടുപോകുന്നത്.