തിരുവനന്തപുരം : കേരളം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോള്‍ മുഖ്യമന്ത്രിയുടെ യാത്രക്ക് ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കാനുള്ള തീരുമാനം ധൂര്‍ത്താണെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
ചെലവ് ചുരുക്കാന്‍ ഉപദേശിക്കുന്ന മുഖ്യമന്ത്രിക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ നീക്കത്തില്‍ നിന്ന് പിന്മാറണം. സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ ധന പ്രതിസന്ധിയിലൂടെയാണു കടന്നു പോകുന്നത്. സര്‍ക്കാരിന് ദൈനംദിന ചെലവുകള്‍ക്കുള്ള പണം പോലും കണ്ടെത്താനാവുന്നില്ല. ഈ സാഹചര്യത്തിലും മാസം 80 ലക്ഷം രൂപ ചെലവില്‍ ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കുകയാണ്, സതീശൻ കുറ്റപ്പെടുത്തി.