Saturday, May 17, 2025

HomeNewsKeralaവയനാട് ദുരന്തത്തിന് കാരണം കനത്തമഴയെന്ന് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട്

വയനാട് ദുരന്തത്തിന് കാരണം കനത്തമഴയെന്ന് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട്

spot_img
spot_img

ന്യൂഡല്‍ഹി: വയനാട് മുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴ തന്നെയെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഉരുള്‍പൊട്ടലിനു കാരണമായത് കനത്ത മഴയാണ് .സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ദുരന്തത്തിന്റ ആഘാതം ഇരട്ടിയാക്കി. പ്രാദേശിക ഘടകങ്ങള്‍ ദുരന്ത വ്യാപ്തി കൂട്ടി. . ഈ പ്രദേശത്ത് നിരവധി ഉരുള്‍പൊട്ടലുകള്‍ ഉണ്ടായതായും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വിലയിരുത്തി.

വയനാട്ടിലെ അപകടമേഖയില്‍ 2018 മുതല്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറുതും വലുതുമായി ഉരുള്‍പൊട്ടലുകളുണ്ടായി. മുണ്ടൈക്ക ഉരുള്‍പൊട്ടലില്‍ എഴ് കിലോമീറ്റര്‍ ദുരത്തോളം അവശിഷ്ടങ്ങള്‍ ഒഴുകി. കൂറ്റന്‍ പാറകഷങ്ങളും മണ്ണും ചെളിയും ദ്രുതവേഗം ഒഴുകിയെത്തി. അപകടമേഖലയുടെ മലയോരമേഖലകള്‍ അതീവ ഉരുള്‍പൊട്ടല്‍ സാധ്യതാ പട്ടികയിലാണുള്ളതെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.നാടിനെ നടുക്കിയ വയനാട് ദുരന്തത്തില്‍ നാനൂറിലേറെ പേരാണ് മരിച്ചത്. നൂറിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്ന് നാട്ടുകാരുടേയും ദുരന്തത്തെ അതിജീവിച്ചവരുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ ജനകീയ തിരച്ചില്‍ ശക്തമായ മഴയെത്തുടര്‍ന്ന് അവസാനിപ്പിച്ചു. നാലെ വീണ്ടും തെരച്ചില്‍ തുടരും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments