Saturday, May 17, 2025

HomeNewsKeralaതിരുവനന്തപുരത്ത് യുവതിക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു, ഇതുവരെ 7 പേര്‍ക്ക് രോഗം

തിരുവനന്തപുരത്ത് യുവതിക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു, ഇതുവരെ 7 പേര്‍ക്ക് രോഗം

spot_img
spot_img

തിരുവനന്തപുരം: ജില്ലയില്‍ വീണ്ടും മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കല്ലമ്പലം നാവായിക്കുളം സ്വദേശിനിയായ 24 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ സ്രവപരിശോധനാഫലം ഇന്നലെയാണ് ലഭിച്ചത്. വീടിനു സമീപത്തെ കുളത്തില്‍ യുവതി കുളിച്ചെന്ന് സംശയിക്കുന്നുണ്ട്.

കല്ലമ്പല്ലത്തും മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ മൂന്ന് സ്ഥലത്ത് രോഗകാരിയുടെ സാന്നിധ്യമായി. ജില്ലയില്‍ ഏഴുകേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്.

നെയ്യാറ്റിന്‍കര കണ്ണറവിള ഭാ?ഗത്തും പേരൂര്‍ക്കടയിലുമാണ് നിലവില്‍ രോ?ഗബാധിതരെ കണ്ടെത്തിയത്. നഗരപരിധിയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വെള്ളക്കെട്ടുകളും ഉറവകളും ഉപയോഗിക്കുന്നതിന് ആരോ?ഗ്യവകുപ്പ് വിലക്കേര്‍പ്പെടുര്‍ത്തിയിരുന്നു.

രോഗത്തിന്റെ തീവ്രത സംബന്ധിച്ച് ജനങ്ങള്‍ക്കു ബോധവത്കരണം നല്‍കുന്നതിനൊപ്പം ജലസ്രോതസ്സുകളിലെ വെള്ളം ഉപയോഗിക്കുന്നതിലും ശ്രദ്ധവേണമെന്ന് മെഡിക്കല്‍ കോളേജ് അധികൃതരും അറിയിച്ചു. പേരൂര്‍ക്കട സ്വദേശിക്കു രോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കെട്ടിക്കി ടക്കുന്ന വെള്ളം ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments