തിരുവനന്തപുരം: വയനാട് ദുരന്തത്തെ തുടര്‍ന്ന് വീടുകള്‍ നഷ്ടമായി നിലവില്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ വാടക വീടുകളിലേക്ക് മാറുന്നതിന് പ്രതിമാസം 6000 രൂപ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി . ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങള്‍ക്കും വാടക ഇനത്തില്‍ 6000 രൂപ അനുവദിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ സ്വകാര്യ വ്യക്തികള്‍ സൗജന്യമായി വിട്ടു നല്‍കുന്ന ഇടങ്ങളിലേക്കോ മാറുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസ വാടക വീണ്ടും അനുവദിക്കില്ല.
മുഴുവനായി സ്‌പോണ്‍സര്‍ഷിപ്പ് മുഖേന താമസ സൗകര്യം ഒരുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവര്‍ക്ക വാടക അനുവദിക്കില്ല. എന്നാല്‍ ഭാഗികമായി സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കുന്നവര്‍ക്ക് ശേഷിക്കുന്ന തുക പരമാവധി 6000 രൂപ വരെ വാടക അനുവദിക്കുന്നതിന് അനുമതി നല്കി.
വാടക ഇനത്തില്‍ അനുവദിക്കേണ്ട തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് നല്‌കേണ്ടതതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.