Monday, December 2, 2024

HomeNewsKeralaമകന്റെ സംശയം തുമ്പായി; സിന്ധുവിന്റെ കൊലപാതകിയ്ക്കായി തെരച്ചില്‍

മകന്റെ സംശയം തുമ്പായി; സിന്ധുവിന്റെ കൊലപാതകിയ്ക്കായി തെരച്ചില്‍

spot_img
spot_img

അടിമാലി: പണിക്കന്‍ കുടിയില്‍ വീട്ടമ്മയെ സമീപത്തെ വീടിന്‍െറ അടുക്കളയില്‍ കൊലപ്പെടുത്തി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുന്നതിലേക്ക് നയിച്ചത് 13കാരന്‍ മകന്‍െറ സംശയം. മൂന്നാഴ്ച മുമ്പ് സ്ഥലത്തുനിന്ന് കാണാതായ സിന്ധുവിന്‍െറ 13കാരനായ മകനാണ് സംശയം ഉന്നയിച്ചത്.

ആഗസ്റ്റ് 12നാണ് സിന്ധുവിനെ കാണാതായത്. മകന്‍ വിവരം സിന്ധുവിന്‍െറ സഹോദരന്മാരെ അറിയിച്ചു. ഇവര്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. ബിനോയി സ്വന്തം വീട്ടില്‍ പുതിയ അടുപ്പ് പണിതതായി രണ്ടുദിവസം മുമ്പ് കുട്ടി പറഞ്ഞു. അമ്മയെ കാണാതായ ദിവസം ബിനോയിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് പുതിയ അടുപ്പ് ശ്രദ്ധയില്‍ പെട്ടത്.

ഇതോടെ സംശയം ഉടലെടുത്തു. ഇവര്‍ വെള്ളിയാഴ്ച ബിനോയിയുടെ വീട് പരിശോധിക്കാന്‍ തീരുമാനിച്ചു. ബിനോയിയുടെ വീട്ടില്‍ എത്തിയപ്പോള്‍ അടുക്കളവാതില്‍ ചാരിയനിലയിലായിരുന്നു.

വീട്ടില്‍ കയറിയ ഇവര്‍ കുട്ടി പറഞ്ഞ കാര്യം ശരിയാണെന്ന് ഉറപ്പിച്ചു. പിന്നീട് പുതുതായി പണിത അടുപ്പ് പൊളിച്ച് ഇളകിയ മണ്ണ് നീക്കിയപ്പോള്‍ കൈയും വിരലുകളും കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ തന്നെ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഒളിവില്‍പോയ ബിനോയി അയല്‍ സംസ്ഥാനത്തേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്.

29ന് തൃശൂരില്‍ ബിനോയി എ.ടി.എം ഉപയോഗിച്ച് പണമെടുത്തതായി പൊലീസ് കണ്ടെത്തി. പിന്നീട് പാലക്കാട്ടും എത്തിയതായി വിവരമുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് ബിനോയി എന്നും നേരത്തേ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. അകന്ന് കഴിയുന്ന ഭര്‍ത്താവ് അടുത്തിടെ പലതവണ സിന്ധുവിനെ ഫോണില്‍ വിളിച്ചിരുന്നു.

ഇതോടെ ബിനോയി അസ്വസ്ഥനായി. ഭര്‍ത്താവ് വിളിച്ചാല്‍ ഫോണ്‍ എടുക്കരുതെന്നും സിന്ധുവിനോട് പറഞ്ഞിരുന്നു. എന്നാല്‍, ഭര്‍ത്താവുമായി ഒത്തുപോകാന്‍ തീരുമാനിച്ചതോടെ സിന്ധുവിനെ ബിനോയി വകവരുത്തിയെന്നാണ് പൊലീസിന്‍െറ സംശയം. സിന്ധുവിനെ കാണാതായ ശേഷം കഴിഞ്ഞമാസം 16വരെ ബിനോയി വീട്ടിലുണ്ടായിരുന്നു. വീട് മുദ്രവെച്ച് പൊലീസ് കാവല്‍ എര്‍പ്പെടുത്തിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments