Sunday, October 2, 2022

HomeNewsKeralaഓണക്കാലത്ത് ലോക പൂക്കള മത്സരം ഒരുക്കി കേരള ടൂറിസം

ഓണക്കാലത്ത് ലോക പൂക്കള മത്സരം ഒരുക്കി കേരള ടൂറിസം

spot_img
spot_img

ഓണക്കാലത്ത് ലോക പൂക്കള മത്സരം സംഘടിപ്പിച്ച്‌ കേരള ടൂറിസം .

‘ലോകമെങ്ങും സ്നേഹത്തിന്റെ ,നന്മയുടെ സുഗന്ധം പരത്തുന്ന പൂക്കളാണ് മലയാളികള്‍. ഈ ലോകമലയാളത്തിന്റെ നിറക്കൂട്ടുകളും സുഗന്ധ വൈവിധ്യങ്ങളും ഒരു വെര്‍ച്വല്‍ ഇടത്തേക്ക് കൊണ്ടുവരാനുള്ള കേരള ടൂറിസത്തിന്റെ ശ്രമമാണ് ലോക പൂക്കള മത്സരം . നമുക്ക് കൈകോര്‍ത്തു തീര്‍ക്കാം, നന്മയുടെ പൂക്കളങ്ങള്‍…പരത്താം, സ്നേഹത്തിന്റെ സുഗന്ധങ്ങള്‍ ‘ എന്ന് പറഞ്ഞാണ് കേരള ടൂറിസം ഏവരെയും ഈ സൗഹൃദ മത്സരത്തിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത് .

വ്യക്തിഗത മത്സരവും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമായി ഗ്രൂപ്പുതലത്തിലും എന്നിങ്ങനെ രണ്ട്‌ വിഭാഗമായാണ്‌ മത്സരം നടത്തുന്നത്‌.

പൂക്കളത്തിന്റെ ചിത്രത്തിനൊപ്പം പങ്കെടുക്കുന്നവരുടെ ഫോട്ടോ കൂടി അപ്‌ലോഡ്‌ ചെയ്യേണ്ടതാണ്‌. ഫോട്ടോകള്‍ക്കൊപ്പം ശീര്‍ഷകവും ചെറു വിവരണവും കൂടി വേണം. ഓരോ വിഭാഗത്തിലും പരമാവധി 5 എന്‍ട്രികള്‍ വരെ അപ്‌ലോഡ്‌ ചെയ്യാം. ഓഗസ്‌റ്റ്‌ 17-ാം തിയതി മുതല്‍ സെപ്റ്റംബര്‍ 16-ാം തിയതി ഇന്ത്യന്‍ സമയം രാത്രി 12 വരെയാണ്‌ എന്‍ട്രികള്‍ സ്വീകരിക്കുക.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments