Thursday, April 25, 2024

HomeNewsKeralaകൊച്ചിയില്‍ കടലില്‍ വെച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു

കൊച്ചിയില്‍ കടലില്‍ വെച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു

spot_img
spot_img

കൊച്ചി: കടലില്‍ വെച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു. കൊച്ചിയില്‍ ഇന്ന് ഉച്ചക്ക് 11.30 ഓടെയാണ് സംഭവം. ആലപ്പുഴ അന്ധകാരനാഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. പരിക്കേറ്റ സെബാസ്റ്റ്യനെ മട്ടാഞ്ചേരി ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. സെബാസ്റ്റ്യന്റെ ചെവിക്ക് പിറകിലാണ് വെടിയേറ്റത്.

മത്സ്യബന്ധനം കഴിഞ്ഞ് ബോട്ടില്‍ മടങ്ങുകയായിരുന്നു സെബാസ്റ്റ്യനും മറ്റ് മത്സ്യത്തൊഴിലാളികളും. ഇതിനിടെ ഫോര്‍ട്ട് കൊച്ചി തീരത്തിന് സമീപത്ത് വെച്ചാണ് വെടിയേറ്റത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

നാവികസേനയുടെ ദ്രോണാചാര്യയില്‍ വെടിവെപ്പ് പ്രാക്ടീസ് നടക്കാറുണ്ട്. ഇവിടെ നിന്നാണോ വെടിയുതിര്‍ത്തത് എന്ന് സംശയമുണ്ട്. എന്നാല്‍ നാവികസേന ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

സാധാരണഗതിയില്‍ ഫയറിംഗ് പരിശീലനം നടക്കുന്ന സമയങ്ങളില്‍ അത് വഴി മത്സ്യബന്ധന ബോട്ടുകളും തോണികളും കടന്ന് പോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്. ഫയറിംഗ് പരിശീലനം നടക്കുന്ന സമയങ്ങളില്‍ അത് സംബന്ധിച്ച് നിര്‍ദേശങ്ങളും മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കാറുണ്ട്.

എന്നാല്‍ ഇന്ന് അത്തരത്തില്‍ പരിശീലനം ഉള്ളതായി വിവരം ഒന്നും തന്നെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. അതേസമയം വെടിയേറ്റ സെബാസ്റ്റ്യന്റെ ആരോഗ്യനില തൃപ്തികരം ആണ്. സെബാസ്റ്റിയന്റെ പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. ബോട്ടില്‍ നിന്ന് വെടിയുണ്ട കണ്ടെത്തിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments