Saturday, April 20, 2024

HomeNewsKeralaലുലു മെഗാ പൂക്കളത്തിന് ​ഗിന്നസ് റെക്കോഡ്

ലുലു മെഗാ പൂക്കളത്തിന് ​ഗിന്നസ് റെക്കോഡ്

spot_img
spot_img

തിരുവനന്തപുരം : തിരുവനന്തപുരം ലുലു മാള്‍ കുട്ടികളുമായി ചേര്‍ന്ന് സംഘടിപ്പിച്ച മെഗാ പൂക്കളത്തിന് ഗിന്നസ് റെക്കോര്‍‍ഡ്.

ഏഷ്യയില്‍ ഏറ്റവുമധികം കുട്ടികള്‍ പഠിയ്ക്കുന്ന സ്കൂളുകളിലൊന്നായ പട്ടം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളുമായി കൈകോര്‍ത്ത് ‘ലുലു മെഗാ പൂക്കളം 2022’ എന്ന പേരില്‍ സംഘടിപ്പിച്ച പൂക്കള മത്സരമാണ് ഈ നേട്ടത്തിനര്‍ഹമായത്.


സ്കൂളില്‍ നിന്നുള്ള 360 ഓളം ടീമുകളും ഓപ്പണ്‍ രജിസ്ട്രേഷനില്‍ പങ്കെടുത്ത മുതിര്‍ന്നവരുടെ ടീമുകളും അടക്കം 2000ത്തിലധികം പേര്‍ ഒരേസമയം മത്സരത്തില്‍ പങ്കെടുത്തതാണ് ലുലു മെഗാ പൂക്കളത്തെ ലോക റെക്കോര്‍ഡിലെത്തിച്ചത്.

ഒരു ടീമില്‍ അഞ്ച് വീതം അംഗങ്ങളാണുണ്ടായിരുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിലെ അഡ്ജുഡിക്കേറ്റര്‍ റിഷി നാഥ് പൂക്കളം മത്സരം പരിശോധിച്ച ശേഷമാണ് ലോക റെക്കോര്‍ഡെന്ന നേട്ടത്തിലേയ്ക്ക് മാള്‍ എത്തിയെന്ന് സ്ഥിരീകരിച്ചത്.

മാളില്‍ നടന്ന ചടങ്ങില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് അഡ്ജുഡിക്കേറ്റര്‍ റിഷി നാഥ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് സര്‍ട്ടിഫിക്കറ്റ് ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന് കൈമാറി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments