Saturday, September 24, 2022

HomeNewsKeralaസംസ്ഥാനത്ത് വീണ്ടും തെരുവു നായ ആക്രമണം: നിരവധി പേര്‍ക്ക് പരുക്ക്

സംസ്ഥാനത്ത് വീണ്ടും തെരുവു നായ ആക്രമണം: നിരവധി പേര്‍ക്ക് പരുക്ക്

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. തിരുവനന്തപുരം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് തെരുവുനായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റത്.

തിരുവനന്തപുരം കാട്ടാക്കടയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു. ആമച്ചാല്‍, പ്ലാവൂര്‍ എന്നിവിടങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ആമച്ചല്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന രണ്ട് കുട്ടികള്‍ക്കും ബസില്‍ നിന്ന് ഇറങ്ങിയ കുട്ടിക്കുമാണ് കടിയേറ്റത്. ഇവരെ കടിച്ച ശേഷം ഓടിപ്പോയ നായ ഒരു യുവതിയെയും കടിച്ചു.

തൃശൂര്‍ അഞ്ചേരിയില്‍ തെരുവു നായുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഓട്ടോ ഡ്രൈവറായ സന്തോഷിനെയും ബംഗാള്‍ സ്വദേശിയെയുമാണ് നായ ആക്രമിച്ചത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments